ചേരുരാൽ സ്ക്കൂൾസ്കൗട്ട്സ് ആൻ്റ്ഗൈഡ്സ്പച്ച്മറി ദിനാഘോഷത്തിലെ വിജയികൾക്ക് പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് ഉപഹാരം സമ്മാനിക്കുന്നു.

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാചരണത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്
ദേശീയ സാഹസിക പരിശീലന
കേന്ദ്രമായ പച്ച്മറി
സ്ഥാപനത്തിൽ വളർത്തിയെടുത്ത നേതൃത്വത്തിൻ്റെയും സാഹസികതയുടെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും സമ്പന്നമായ പാരമ്പര്യത്തെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കരാട്ടെ പ്രദർശനം, നാടൻ പാട്ട് അവതരണം എന്നിവ നടന്നു.വിവിധ ക്യാമ്പുകളിൽ പരിശിലനം ലഭിച്ച് വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.വിജയിച്ചവർക്കുള്ള ഉപഹാരം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് വിതരണം ചെയ്തു.

സ്കൗട്ട്സ് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ പച്ച്മറി ദിനാചരണത്തിൻ്റെ പ്രധാന്യത്തെ സംബന്ധിച്ച് വിഷയം അവതരിപ്പിച്ചു . ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ
ഹുസൈൻ ,സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, ഹാരിസ് മാങ്കടവത്ത്, എം. സിറാജുൽ ഹഖ്,സി.കെ. നിസാർ അഹമ്മദ്, യൂനുസ് മയ്യേരി ,പി.വി.സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, പി. ആരിഫ ഹസ്നത്ത്, കെ. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.