താമിർ ജിഫ്രി കസ്റ്റഡികൊല

തിരൂരങ്ങാടി : പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ജോലിയിൽ കയറിയെങ്കിലും സത്യം വിളിച്ച് പറഞ്ഞ അഞ്ചാം പ്രതികൂടിയായ എസ്. ഐ വകുപ്പ്തല അന്വേഷണത്തിൻ്റെ പേരിൽ വേട്ടയാടുന്നു.

2023 ഓഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.

ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ ഉം അന്വേഷിച്ച കേസിൽ അഞ്ച് പ്രതികളാണുള്ളത്.

ഡാൻസഫ് അംഗളായിരുന്ന
ജിനേഷ് ,
ആൽബിൻ ,
വിബിൻ ,
അഭിമന്യു ,
കൃഷ്ണലാൽ എന്നിവരായിരുന്നു പ്രതികൾ,

ഇതിൽ നാല് പ്രതികളേയും മാസങ്ങൾക്ക് മുന്നെ തൃശൂർജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിയിൽ പ്രവേശിപ്പിച്ചു.

അഞ്ചാം പ്രതിയായ എസ്. ഐ ആയിരുന്ന കൃഷ്ണലാൽ ഇപ്പോഴും സസ്പെൻഷനിലാണ്.

ഇയാളാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയും, തല്ലി കൊന്നതിൻ്റെയും കഥകൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്.

അതിനാൽ ഇയാളെ നിരന്തരം വേട്ടയാടുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത് ഹൈകോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്,

നേരത്തെ താമിർ ജിഫ്രിക്കെതിരെ പോലീസ് പറഞ്ഞിരുന്ന മയക്ക് മരുന്ന് കഥകൾ അപ്പാടെ അന്വേഷണസംഘം തള്ളിയ മട്ടാണ്.
ചോദ്യം ചെയ്യലിനിടെ സംഭവിച്ച കൈപ്പിഴ എന്ന തരത്തിലാണ് റിപ്പോർട്ട്.

പ്രതികൾക്കെതിരെ കൊലകുറ്റ വകുപ്പുകൾ ചുമത്താത്തതും, ഉന്നതരെ ഒഴിവാക്കിയുള്ള കുറ്റപത്രവും വിവാദമായിരിക്കുകയാണ്.

ഇതിനെ തുടർന്ന് ബന്ധുക്കൾ വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

കോൺഗ്രസ്സ് പ്രവർത്തകനെ ലോക്കപ്പിൽ മർധിച്ച സംഭവത്തിൽ സി.സി.ടി.വി.ദൃശ്യങ്ങൾ അടക്കം പുറത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നതിനെ തുടർന്ന് കടുത്ത നടപടിയിലേക്ക് വകുപ്പ്തലത്തിൽ നീങ്ങാനിരിക്കെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ എടുത്ത നടപടികൾ വീഴ്ചയായാണ് വിലയിരുത്തൽ.

മൂന്ന് മാസം മുന്നെ സി.സി. ടി.വി ദൃശ്യങ്ങൾ നൽകണമെന്നാവശ്യപെട്ട് ബന്ധുക്കൾ വിവരവകാശം നൽകിയതിന് നൽകാൻ കഴിയില്ലന്ന മറുപടി അടക്കം ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published.