താനൂർ: ഒന്നര പതിറ്റാണ്ട് കാലമായി ആരോഗ്യ പ്രവർത്തനരംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ടി പി ജന്യയെ സി .എച്ച്. സെൻറർ പഞ്ചാര മൂല ആദരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉപഹാരം കൈമാറി. പത്തുവർഷത്തോളം തിരൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പാലിയേറ്റീവ് കെയർ ട്രെയിനർ ആയിരുന്ന ജന്യ ഇപ്പോൾ പോണ്ടിച്ചേരിയിലെ ജിപ്പ്മർ ആശുപത്രിയിലെ നേഴ്സിങ് ഓഫീസറാണ്. അവിടെയെത്തുന്ന മലയാളികൾക്ക് എല്ലാം ഇവർ വലിയ സഹായമാണ് നൽകുന്നത്ജ.ന്യയെ പോലുള്ളവർ നാടിൻറെ അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.സി. എച്ച്. സെൻറർ പഞ്ചാര മൂല പ്രസിഡന്റ് കെ .ടി .ഉസ്മാൻ അധ്യക്ഷത വഹിച്ചു. നിറമരുതൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഇ .എം. ഇക്ബാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. ഇ. കെ .റഹ്മത്തുല്ല ,മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ. റഹ്മത്തുല്ല ,മുസ്ലിം ലീഗ് നേതാവ് മുസ്തഫ പൊ ക്ലാത്ത്, ടി. കുമാരൻ, ജന്യയുടെ ഭർത്താവ് രജീഷ് കുമാർ എന്നിവർ സംസാരിച്ചു. ഇത്തരം ആദരവുകൾ തന്നെ കൂടുതൽ കർമ്മനിരതയാക്കുമെന്ന് ടിപി ജന്യ പറഞ്ഞു.

Leave a Reply

Your email address will not be published.