
തിരൂർ: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ഓണ സംഗമം നടത്തി.മാവേലിയെ വരവേൽക്കുന്ന പുണ്യദിനങ്ങളിൽ മനുഷ്യർ സൗഹാർദ്ദമായും സന്തോഷമായും ജീവിക്കണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ഉണർന്ന് പ്രവർത്തിക്കാൻ സമൂഹം തയ്യാറാകണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ പ്രസ്താവിച്ചു. ജില്ലാ ജന.സെക്രട്ടറി സി.എം.ഹാജി പുത്തൻ തെരു അധ്യക്ഷത വഹിച്ചു.റഷീദ് തലക്കടത്തൂർ ,പി.കെ.രതീഷ്,അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,എം.സന്തോഷ് കുമാർ, സുലൈഖ സലാം, നുസ്റത്ത് പൊന്നാനി, ഷാജി മുങ്ങാത്തംതറ, അശോകൻ ജംബോ പ്രസംഗിച്ചു.
Leave a Reply