ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി എ.പി.ജെ ഫൗണ്ടേഷൻ്റെ ആദരവ് പരിപാടിയിൽ പി. സഫിയ ടീച്ചർക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം കൈമാറുന്നു.

തിരൂർ : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ എ.പി.ജെ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏഴൂർ എം.ഡി.പി.എസ്. യു.പി. സ്ക്കൂളിലെ റിട്ട: അധ്യാപികയും വിദ്യാഭ്യാസ, ശാസ്ത്ര, കല, സാംസ്കാരിക, ജീവികരുണ്യ പ്രവർത്തകയുമായ തിരുന്നാവായയിലെ പി. സഫിയ ടീച്ചറെ ആദരിച്ചു.മൗനം പൂക്കുന്ന വാക്കുകൾ,ഒറ്റമരക്കാട്ടിലെ വെയിലുരുക്കങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ സഫിയ ടീച്ചർ പുറത്തിറക്കിയിട്ടുണ്ട്.

സംസ്ഥാന സാംസ്കാരിക വകുപ്പ്, അധ്യാപക മാസികയായ ഗുരു ചൈതന്യം,കെ. എസ്.ടി.യു.തിരൂർ വിദ്യാഭ്യാസ ജില്ല ടോപ്പ് ടെൻ എക്സലൻസ്, സുഹറ പടിപ്പുര അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ സഫിയ ടീച്ചർക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്.തിരൂർ
തുഞ്ചനോൽസവത്തോടനുബന്ധിച്ച്
നടന്ന സംസ്ഥാന മൽസരത്തിലും, അധ്യാപക സംസ്ഥാന സാഹിത്യ മൽസരങ്ങളിലും, അധ്യാപക ശാസ്
ത്രോത്സവത്തിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ
പ്രൊജക്ട് ഗൈഡായും നാഷണൽ ഗ്രീൻ കോർപ്പ് കോർഡിനേറ്ററായും അധ്യാപക സംഘടന യൂണിയൻ ഭാരവാഹിയായും ഏറെ കാലം പ്രവർത്തിച്ചു.

ആദരവ് ചടങ്ങിൽ എ.പി.ജെ ഫൗണ്ടേഷൻ ചെയർമാൻ സി.കെ.ലത്തീഫ് അധ്യക്ഷത വഹിച്ചു.ഖദീജ നർഗീസ് മുഖ്യ പ്രഭാഷണം നടത്തി.ഇ.പി. എ ലത്തീഫ്, എം. മുഹമ്മദ് അലി,എം.അബ്ദുൽ മജീദ്, പി. കോയാമുട്ടി, മിൻഹ
തൊട്ടി വളപ്പിൽ, വി.പി. റസിയ, കെ
.കെ. കലാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.