ലഹരി നിർമാർജന സമിതിമലപ്പുറം വെസ്റ്റ് ജില്ലാ കൺവെൻഷൻതിരൂർ മണ്ഡലം മുസ്ലീം ലീഗ് ജനറൽസെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ : തലക്കാട് പഞ്ചായത്തിൽ ആരംഭിച്ച ബാർ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുവാൻ തിരൂരിൽ ചേർന്ന ലഹരി നിർമാർജന സമിതി മലപ്പുറം വെസ്റ്റ് ജില്ല കൺവെൻഷൻ തീരുമാനിച്ചു. സമാന ചിന്താഗതിയുള്ള മത, സാമൂഹ്യ സംഘടനകളെ ചേർത്ത് കൊണ്ട് വിപുലമായ പ്രചാരണവും സമരവും ആരംഭിക്കും .തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ്‌ സി. കെ. എം. ബാപ്പുഹാജി അധ്യക്ഷം വഹിച്ചു.
സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ. കെ. കുഞ്ഞി കോമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു.പി. കെ.കെ. തങ്ങൾ, എം കമ്മുക്കുട്ടി, കെ അസ്സൈനാർ, മുജീബ് പ്രവാസി,കരീം തെന്നല, അബ്ബാസ് കുന്നത്ത്, ജലീൽ വൈരങ്കോട്,സലീം കോക്കൂർ, ഹുസെൻ കുറ്റൂർ,സി.എം.ടി. ബാവ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്‌ തുറക്കൽ സ്വാഗതവും ട്രഷറര്‍ പി. പി. കുഞ്ഞി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
ബോധം ലഹരി വിരുദ്ധ ക്യാമ്പയിൻ ഒക്ടോബർ രണ്ടിന് മുൻ എല്ലാ മണ്ഡലങ്ങളിലും നടത്തുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.