സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടി.വി. അഷാസ് ബിൻ അമീറിന് വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മയുടെ ഉപഹാരംഷൗക്കത്ത് അമരിയിലും എം . ഇബ്രാഹിം എന്ന ബാവയും ചേർന്ന് നൽകുന്നു.

തിരുന്നാവായ : വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജൂനിയർ വിഭാഗം സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനം
നേടിയ ടി.വി. അഷാസ് ബിൻ അമീർ, ക്ഷീര കർഷക അവാർഡ് ജേതാവ് ജലീൽ ആലുങ്ങൽ എന്നിവർക്കുള്ള ഉപഹാരം ഫുട്ബോൾ താരം ഷൗക്കത്ത് അമരിയിലും എം . ഇബ്രാഹിം എന്ന ബാവയും നൽകി. എ. ഷബീർ, എ. രതീഷ്, കെ. നൂറുൽഹഖ്, എം.പി. ഹകീം, ടി.വി. അമീർ, കെ. അറഫാത്ത്, ടി. നിസാർ,
സബീർ തൊട്ടി വളപ്പിൽ, വി. ഹാഫിസ്, എ.റഫീഖ്, കെ. നബീൽ ടി.വി.ജലീൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.