കേരള മദ്യനിരോധന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാഹന പ്രചാരണത്തിൻ്റെ സമാപന സമ്മേളനം തിരൂരിൽ സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ : മദ്യാധികാര വാഴ്ച്ചക്കെ
തിരെ ജനാധികാര വിപ്ലവം
എന്ന പ്രമേയത്തിൽ
കേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചാരണം തിരൂരിൽ സമാപിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് തിരൂരിൽ സമാപിച്ചത്. സർക്കാർ മദ്യ നയം തിരുത്തുക സ്ക്കൂൾ പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക സർക്കാർ പ്രകടന പത്രികയിലെ മദ്യ നയവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന പ്രചാരണം നടത്തിയത്.കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിൻസൻ്റ്
മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് അധ്യക്ഷത വഹിച്ചു.
പി. കോയ, ബി.പി. സഹീർ , ജലീൽ
വൈരങ്കോട്, വി.പി കുഞ്ഞു , സന്തോഷ് താനൂർ,ഷറഫുദ്ധീൻ ബി.പി. അങ്ങാടി, കെ.സി. ഹംസ, അബൂബക്കർ കട്ടച്ചിറ, മുനീർ ചെമ്പ്ര ,
പി.വി കുഞ്ഞുമൊയ്തീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.