
തിരൂർ:തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നാളെ- ഇന്ന് ( വെള്ളിയാഴ്ച ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മുനിസിപ്പൽ,പഞ്ചായത്ത് തല സമ്മേളനങ്ങളുടെ ഭാഗമായാണ് സമ്മേളനം.
വൈകുന്നേരം നാല് മണിക്ക് പയ്യനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന യുവജന ജാഥയോടുകൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.
തുടർന്ന് വാഗൺ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിർവഹിക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും.
കുറുക്കോളി മൊയ്തീൻ എം.എൽ.എ,
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി വി.കെ ഫൈസൽ ബാബു,വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി തുടങ്ങിയവർ പ്രസംഗിക്കും.
Leave a Reply