
താനൂർ. പൗരപ്രമുഖനും, സാമൂഹ്യ പ്രവർത്തകനും, മുസ്ലിം ലീഗ് കാരണവരുമായ സലാഹുദ്ദീനെ പഞ്ചാരമൂല സി. എച്ച് .സെൻറർ ആദരിച്ചു. വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സി എച്ച് സെൻറർ പഞ്ചാര മൂല പ്രസിഡൻറ് കെ. ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി സലാഹുദ്ദീൻ സാഹിബിനെ പൊന്നാട അണിയിക്കുകയും നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ശിലാഫലകം നൽകിയ ആദരിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം നൗഫൽ ,മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി .ഒ. റഹ്മത്തുല്ല ,സി എച്ച് സെൻറർ പഞ്ചാരമൂല പ്രസിഡണ്ട് കെ.ടി. ഉസ്മാൻ, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ . ഇ. കെ. റഹ്മത്തുള്ള, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ ,പ്രസിഡന്റ് ചേലാട്ട് പോക്കർ ഹാജി ഹംസ ക്കുട്ടി മാസ്റ്റർ , സി.പി. മുഹമ്മദ്, വി .ഇ. എം .കാസിം, വേൾഡ് കെഎംസിസി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉബൈദ് കല്ലിങ്ങലകത്ത്, കാടേങ്ങൽ തൻവീർ എന്നിവർ പങ്കെടുത്തു

Leave a Reply