പരപ്പനങ്ങാടി : പരപ്പനങ്ങാടി ചിറമംഗലം ചെറിയച്ഛന്റെ പുരക്കൽ അഷ്‌റഫിന്റെ പോത്താണ് കിണറിൽ വീണത്. അഗ്നി രക്ഷസേനയെ വിവരം അറിയിച്ചതിനെതുടർന്നു താനൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജീഷ് കുമാർ, വിഷ്ണു വി, വിഷ്ണു പി, അജയ്‌മോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ സുധീർ, ഉമ്മർ, ഹോം ഗാർഡ് രഞ്ജിഷ് കുമാർ എന്നിവർ സ്ഥലത്തെത്തുകയും പോത്തിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.