ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്ബിൻ കീഴിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പ്രധ്യാന അധ്യാപകൻപി.സി. അബ്ദു റസാക്ക് ഉപഹാരം വിതരണം ചെയ്യുന്നു.

അനന്താവൂർ: ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കുന്നതിനും ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദുറസാക്ക് പ്രവർത്തനോത്ഘാടനം നിർവഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാർത്ഥി ചെയർപേഴ്സൺ കൃഷ്ണ വേണി അമ്പാടി അധ്യക്ഷത വഹിച്ചു. വി.പി ജമില മുഖ്യപ്രഭാഷണം നടത്തി. റസാക്ക് കൊടുവള്ളി
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തന കലണ്ടർ വിതരണോത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദകൃഷ്ണൻ, എം.ഫസലുറഹ്മാൻ , റഫീഖ് മയ്യേരി ,സി.കെ. നിസാർ അഹമ്മദ്, ജലീൽ തൊട്ടി വളപ്പിൽ, പി. സിദ്ധീഖ്,കെ.കെ.ശ്രീപ, വി.പി.ഷൈമ, പി. ഷിബിലി മോൾ , സ്ക്കൂൾ ലീഡർ പി.കമലേഷ്,
ക്ലബ്ബ് കോർഡിനേറ്റർമാരായ പി.പി. റിസ, എൻ. അനന്യ കൃഷ്ണ, പി.ഷിഖ, എ.കെ. ഷബാനത്ത് ഹാഷ്മി, കെ.കെ ഫർഹ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.