
രവിമേലൂർ
നാലുക്കെട്ട്: കൊരട്ടി പഞ്ചായത്തിൻ്റെ എൽ.ഡി എഫ് വികസന സന്ദേശയാത്ര പര്യടനം ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ നിർവ്വഹിച്ചു. സി പി ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ജാഥ ക്യാപ്റ്റനും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി വൈസ് ക്യാപ്റ്റനും, പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് മാനേജറും ആയുള്ള ജാഥ ആഗസ്റ്റ് 24, 25, 26 തിയ്യതികളിൽ നാലുകെട്ട്,പാലപ്പിള്ളി,
വാലുങ്ങാമുറി, തിരുമുടിക്കുന്ന്, മുടപ്പുഴ , ചിറങ്ങര, പൊങ്ങo, മംഗലശേരി ചെറ്റാരിയ്ക്കൽ എന്നി പ്രദേശങ്ങളിൽ സഞ്ചരിക്കും. ജാഥ ക്യാപ്റ്റൻ പി.സി ബിജു, അഡ്വ കെ ആർ സുമേഷ്,എൽ ഡി എഫ് നേതാക്കൾ ആൾ കെ.പി. തോമാസ്, പി.ബി രാജു, ജോർജജ് ഐനിക്കൽ, ഡേവീസ് മാമ്പ്ര,എ.എ. ബിജു, കെ കെ രാജൻ, പി.സി സജിത്ത്, എം.ജെ ബെന്നി, ബാബു ജോസഫ്, എം.കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.ആദ്യ ദിവസത്തെ സമാപനം ചെറ്റാരിയ്ക്കലിൽ
സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്യും.


Leave a Reply