
തിരൂർ: കേരള എം.ഇ.എസ്. സ്‌കൂൾ എജ്യുക്കേഷൻ ബോർഡിൻ്റെ
നേതൃത്വത്തിൽ എം.ഇ.എസ്. സ്റ്റേറ്റ് സയൻസ് ഫെയർ – സൻഷ്യ 25 .
ബുധനാഴ്ച പുത്തനത്താണി സീനിയർ സെക്കൻ്ററി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ
പത്രസമ്മേളനത്തിൽ
പറഞ്ഞു.
സംസ്ഥാനത്തെ
എം.ഇ.എസ് സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകൾ
ശാസ്ത്ര മേളയിൽ പങ്കെടുക്കും.
രാവിലെ 9:00 മണിക്ക്
പെരിന്തൽമണ്ണ എം.ഇ.എസ്
മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസർ
ഡോ. അബ്‌ദുൽ റഹീം ഫസൽ ഉദ്ഘാടനം നിർവഹിക്കും.
എം ഇ എസ് എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഡോ.അബൂബക്കർ അധ്യക്ഷത വഹിക്കും
വിദ്യാർത്ഥികളിൽ ക്രിയേറ്റിവിറ്റി, ശാസ്ത്രീയ മനോഭാവം, നവീന ആശയങ്ങൾ എന്നിവ വളർത്തുക എന്നതാണ് ശാസ്ത്രമേളയുടെ പ്രധാന ലക്ഷ്യം.
വിവിധ കാറ്റഗറിയിലായി
വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ. വെബ്പേജ് ഡിസൈനിംഗ്, സിംപോസിയം, സലാഡ് മേക്കിംഗ്, ക്വിസ്, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടക്കും.
എം.ഇ.എസ്. സ്കൂൾ എജ്യൂക്കേഷൻ ബോർഡിൻ്റെ ഹോളിസ്റ്റിക് വിദ്യാഭ്യാസ ദർശനത്തിൻ്റെ പ്രതിഫലനമാവും
സയൻഷ്യ – 25 ‘
ചടത്തിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ
ബഷീർ പുത്തൻവീട്ടിലിന് നൽകി
എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്
കെ. മുഹമ്മദ് ഷാഫി ഹാജി പ്രോഗ്രാം
ബ്രോഷർ പ്രകാശനം
ചെയ്തു.
പത്രസമ്മേളനത്തിൽ എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്
കെ. മുഹമ്മദ് ഷാഫി ഹാജി
താലൂക്ക് പ്രസിഡണ്ട്
ഷറഫുദ്ധിൻ തെയ്യംമ്പാട്ടിൽ എം.ഇ.എസ് എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ വി.എൻ ബാലകൃഷ്ണൻ,
എം.ഇഎസ് .
പുത്തനത്താണി സ്കൂൾ മാനേജർ
വി.പി മുഹമ്മദ് കാസിം, പ്രിൻസിപ്പൽ പി.കെ നിശാന്ത് എന്നിവർ പങ്കെടുത്തു.
Leave a Reply