ക്ഷീര കർഷക അവാർഡ് ജേതാവ് ജലീൽ ആലുങ്ങലിന് വൈരങ്കോട് ജനകീയ കൂട്ടായ്മയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിക്കുന്നു.

തിരുന്നാവായ : കൃഷി വകുപ്പിൻ്റെ ക്ഷീര കർഷക അവാർഡ് ലഭിച്ച ആലുങ്ങൽ ജലീലിനെ
നോർത്ത് വൈരങ്കോട് ജനകീയ
കൂട്ടായ്മ ആദരിച്ചു. കൃഷിയോടുള്ള
അടങ്ങാത്ത ആവേശവും പശുക്കളോടുള്ള സ്നേഹവും
കൈമുതലാക്കിയ ജലീൽ ഇരുപത് വർഷമായി ക്ഷീര കർഷക രംഗത്ത് സജീവമാണ്. ക്ഷീര സഹകരണ സംഘത്തിലും കടകളിലും പ്രദേശത്തെ വീടുകളിലും ലിറ്റർ കണക്കിന് പാൽ ജലീൽ നൽകുന്നുണ്ട്.കൂട്ടായ്മയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു.
സിദ്ധീഖ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഇ.പി. അലി, അബ്ദു റഹിമാൻ കളയേങ്ങൽ,കെ.പി. അലി ബാവ,സൈനുദ്ധീൻ ചേലാട്ട്,ജാഫർ കപ്പുരത്ത് , പി. കരീം, പി.പി ബഷീർ, ഇ.പി. ഹനീഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.