തിരൂർ:അവശ്യസാധനങ്ങളുടെഅനുദിനമുള്ള വിലക്കയറ്റംപിടിച്ചു നിർത്താൻ സർക്കാർഅടിയന്തിരമായി വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽആൻ്റ് റസ്റ്റാൻ്റെ അസോസിയേഷൻ തിരൂർമേഖല കമ്മററിയുടെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ നടത്തി.
സംസ്ഥാനവൈസ് പ്രസിഡൻ്റ് പി.പി. അബ്ദുൽറഹ് മാൻ ഉദ്ഘാടനം ചെയ്തു.
ഓണം സീസൺ അടുത്തിരിക്കെ സർക്കാർ ഈ ഗുരുതരവിഷയത്തിൽ
ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുമെന്ന്
അദ്ദേഹം അറിയിച്ചു.

യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് സി.എച്ച്സമദ് മുഖ്യ പ്രഭാഷണം നടത്തി.
പി.എ. ബാവ,കെ.ടി.രഘു,
ഈസ്റ്റേൺനിസാർ,പി.അഹമ്മദ്,സമദ്പ്ലസൻ്റ്,കെ.അനിൽകുമാർ,സംഗംമണി,പി.എ.റഷീദ്,സീനത്ത്ജലീൽ,സി.മമ്മി,സുരേഷ്പൊന്നാനി,രാജീവ് കുറ്റിപ്പുറം,റോയൽനവാസ്,നസീസ്ഗഫൂർ,
ഷീബ നന്ദകുമാർ,
മെട്രോസിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.