തിരൂര്‍ : മുട്ടിക്കാട് കോന്നല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്ന രീതിയില്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റലും ലെന്‍സ് ക്രാഫ്റ്റ് ഐ ക്ലിനിക് പട്ടര്‍നടക്കാവുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മുട്ടിക്കാട് കോന്നല്ലൂര്‍ എ എം ല്‍പി സ്‌കൂളില്‍ തിരുന്നാവായ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ പള്ളത്ത് മുസ്തഫ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ സഫീര്‍ വെട്ടന്‍ എന്നവർ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ പാത്തിക്കല്‍ ഹംസ ഹാജി, പിടിഎ പ്രസിഡന്റ് മുസ്തഫ, കളപ്പാട്ടില്‍ അബുഹാജി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയ, സിറ്റി ഹോസ്പിറ്റല്‍ അസി. അഡ്മിനിസ്‌ട്രേറ്റര്‍ പി. ജയലക്ഷിമി എന്നിവര്‍ സംസാരിച്ചു. സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ലിബി മനോജ്, കെ.ടി.ഒ ബദര്‍, യൂസഫ് നാസര്‍, മുഹമ്മദ് ജാസിം, അബ്ദുറഹിമാന്‍, ആസിഫ് മന്‍സൂര്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

Leave a Reply

Your email address will not be published.