നിർദ്ദിഷ്ട ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് റോഡ് യാഥാത്ഥ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് ഭാരവാഹികൾ ബഹു: മന്ത്രി വി. അബ്ദുറഹിമാന് നിവേദനം നൽകുന്നു


വൈലത്തൂർ : അഞ്ച് റോഡുകളുടെ സംഗമസ്ഥാനമായ വൈലത്തൂർ ടൗണിലെ അഴിയാത്ത ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമാകുന്ന നിർദ്ദിഷ്ട ഓവുങ്ങൽ – ബംഗ്ലാവ് കുന്ന് ബൈപ്പാസ് റോഡ് ഉടൻ യാഥാത്ഥ്യമാക്കണമെന്നും, തലക്കടത്തൂർ – കുറ്റിപ്പാല റോഡിൻ്റെ ‘ശോചന്യാവസ്ഥ പരിഹരിച്ച് യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് കമ്മറ്റി ബഹു:സ്ഥലം MLAയും മന്ത്രിയുമായ വി. അബ്ദുറഹിമാന് നിവേദനം നൽകി. സ്ത്രീകളും കുട്ടികളും,വിദ്യാർത്ഥികളും ജീവൻ രക്ഷാ വാഹനങ്ങളുൾപ്പെടെ സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ പ്രയാസപ്പെടുന്നതും വ്യാപാരി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ ദുരിതമകറ്റാൻ സർക്കാറിൻ്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങളുണ്ടാവുമെന്നും മന്ത്രി വ്യാപാരികൾക്ക് ഉറപ്പുനൽകി. യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ, പി.കെ ഷമീം, പി.പി ഇബ്രാഹിം കുട്ടി, എ .ദാമോദരൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published.