രവിമേലൂർ

കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ
വാലുങ്ങാമുറി സ്കൂളിൽ വച്ച് കർഷകദിനാചരണം സംഘടിപ്പിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കൽ, കലാപരിപാടികൾ, കാർഷിക പ്രദർശനം എന്നി പരിപാടികൾ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. കർഷക ദിനാചരണം കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കെ.എസ് രാമൻ, പള്ളിച്ചാത്തൻ പേങ്ങാട്ട്, പി.പി. കുര്യാക്കോസ്, രജനി മഹീന്ദ്രൻ, ജാക്സൻ ജേക്കബ്, എ.എ. അനിലാഷ്, ലിൻ്റോ ലോനപ്പൻ, തങ്ക രാഘവൻ, രാധ ശശി, മാസ്റ്റർ നവനീത് എൻ ആർ എന്നിവരെ ആദരിക്കുകയും, അവാർഡുകൾ നൽകുകയും ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ,ബിജോയി വർഗ്ഗീസ്, ഷിമ സുധിൻ, റെയ്മോൾ ജോസ്, ബിജി സുരേഷ്, ലിജോ ജോസ് പോൾസി പോൾ സുഭാഷ് എം കെ, കൃഷി ഓഫീസർ സ്വാതി ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.