
തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പതാക ഉയർത്തി പോലീസ് സബ് ഇൻസ്പെക്ടർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി, വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ, ഷെരീഫ് മുണ്ടേക്കാട്, നൗഷാദ് മുണ്ടത്തോട്, വി കെ സി അബ്ദുറഹ്മാൻ, സിയാദ് വെൽക്കം, സുന്ദർജി, ഈസാ മാസ്റ്റർ, അബ്ദുറഹൂഫ്, ഹാരിസ്, തുടങ്ങിയവർ പ്രസംഗിച്ചു. ചെയർമാൻ ഷബീബ് അസോസിയേറ്റ് സ്വാഗതവും ട്രഷറർ ഷഹീർ ബാബു നന്ദിയും പറഞ്ഞു. എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള മൊമെന്റോ ചടങ്ങിൽ എസ് ഐ.ബിജു ജോസഫ് വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ ചെറുതോട്ടത്തിൽ ഫാത്തിമ സുബിയെ ചടങ്ങിൽ ആദരിച്ചു.




Leave a Reply