തിരൂർ: സ്വാതന്ത്രത്തിന്റെ 79-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ഹർഘർ തിരങ്ക റാലി പ്രിൻസിപ്പൾ ഡോ: പി ഐ ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുമ്പോൾ, പൗരന്മാർ എന്ന നിലയിലും ഭാവി പ്രൊഫഷണലുകൾ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വവും നാം ഓർക്കണം. സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല, ഒരു കടമ കൂടിയാണ്. പഠിക്കാനും സത്യസന്ധതയോടെ നയിക്കാനും നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാനുമുള്ള കടമയാണ്. അച്ചടക്കം, ഐക്യം, നവീകരണം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞാൻ ഓരോ വിദ്യാർത്ഥിയോടും അഭ്യർത്ഥിക്കുന്നു. തിളക്കമാർന്നതും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്ക് നമ്മുടെ കഴിവുകളും അറിവും ഉപയോഗിക്കാം. നിങ്ങൾക്കെല്ലാം അർത്ഥവത്തായതും പ്രചോദനാത്മകവുമാകട്ടെ എന്ന് ഗവേണിങ്ങ് ബോഡി ചെയർമാൻ ഡോ: അൻവർ അമീൻ ചേലാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ജീവനക്കാർ ഉൾപ്പെടെ 200 ഓളം വാളണ്ടിയർമാർ റാലിയിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ അൻവർ സുലൈമാൻ, ജംഷീദ് എം.ടി, വാളണ്ടിയേഴ്‌സ് സെക്രറിമാർ എന്നിവർ നേതൃതംനൽകി.

Leave a Reply

Your email address will not be published.