നെറ്റ്‌വ റെസിഡൻസ് രക്ഷാധികാരി വിപി ഗോപാലൻ സ്വതന്ത്ര ദിന പതാക ഉയർത്തി.

തിരൂർ: സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർക്കാനും, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിൻ്റെയും ഭാഗമായി നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ)
നെറ്റ്‌വ രക്ഷാധികാരി വിപി ഗോപാലൻ പതാക ഉയർത്തി.

കെ.കെ അബ്ദുൾ റസാഖ് ഹാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഓരോ പൗരനും രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

പ്രസിഡൻ്റ് എം.പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി നസീബ് മാസ്റ്റർ, എക്സികുട്ടീവ് മെമ്പർമാരായ വി.പി ശശികുമാർ, കെ.കെ അബ്ദുൽ റഷീദ്, വി ഷമീർ ബാബു, ഇ.വി കുത്തുബുദ്ധീൻ എന്നിവർ പ്രസംഗിച്ചു. തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടന്ന സ്വതന്ത്ര്യ ദിന ക്വിസ് പരിപാടിയിൽ വിജയികൾക്ക് മെമെൻ്റോയും മധുരപലഹാരങ്ങളും വിതരണം ചെയ്തു .

Leave a Reply

Your email address will not be published.