
രവിമേലൂർ
കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഉൾനാടൻ മേഖലകളിൽ ഉപജീവനാർത്ഥം മത്സ്യബന്ധനം നടത്തിയ മത്സ്യകർഷകർക്ക് ഫൈബർ ചെറുവള്ളങ്ങൾ വാങ്ങി നൽകി കൊരട്ടി ഗ്രാമ പഞ്ചായത്ത്. കൊരട്ടി പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1 .50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. കൊരട്ടിപഞ്ചായത്തിലെ മത്സ്യകർഷകർ ആയ ജോർജ്ജ് ടി.ഡി തെക്കിനിയത്ത്, ബേബി മുക്രാപ്പിള്ളി , ബൈജു പി.സി പുളിക്കൻ, ജിമ്മി കരേടൻ, വർഗ്ഗീസ് പാറേക്കാടൻ എന്നിവർക്ക് 30000/- രൂപ ചിലവ് വരുന്ന ഫൈബർ വള്ളങ്ങൾ കൈമാറിയത്.
മത്സ്യബന്ധന ക്ഷേമനിധിയിൽ അംഗത്വവും,, ലൈസൻസും ഉള്ളവർക്കാണ് വള്ളം കൈ മാറിയത്.3 പേർക്ക് കയറി മത്സ്യബന്ധനം നടത്താവുന്ന വിധം ആണ് വള്ളം രൂപകൽപന ചെയ്തിട്ടുള്ളത്. ഫൈബർ വള്ളങ്ങളുടെ കൈമാറ്റ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ, പി.എസ് സുമേഷ്, റെയ്മോൾ ജോസ്, ലിജോ ജോസ്, ഷിമ സുധിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീലത എ എസ്, മത്സ്യ വികസന സ്റ്റോക്ക് വകുപ്പ് ഓഫീസർ ജിബിന എം എം, ജോർജ്ജ് ടി.ഡി എന്നിവർ പ്രസംഗിച്ചു.

Leave a Reply