
ചമ്രവട്ടം: പുതുപ്പള്ളി നാലുകണ്ടത്തിൽ അലവി ഹാജി മകൻ മുഹമ്മദ് അസ്ലമിൻറെ സഹധർമ്മിണി സുബൈദ അസ്ലം (66 വയസ്സ്) ഇന്ന് രാത്രി 8:10 ന് (ദോഹ സമയം) അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ. കഴിഞ്ഞ ആറ് മാസത്തോളമായി കരൾ സംബന്ധമായ രോഗം ബാധിച്ച് വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. വടക്കാങ്ങര അബ്ദുൽ ഖാദിർ മൗലവിയുടെ എട്ട് മക്കളിൽ മൂത്തവളാണ് പരേത. ശമീം ബാബു, മരണപ്പെട്ട നൗഫൽ, അലി മോൻ (UAE), അബദുൽ ഖാദിർ ബൈജു (Qatar), ഡോ. ഷഫീഖ് (Qatar) എന്നിവർ മക്കളാണ്. സലീന എം.വി. (ചങ്ങരം കുളം), നാസിയ ഫൈറൂസ് (എടപ്പാൾ), സജ്ന കളത്തിങ്ങൽ (അന്നാര), ലീന അനസ് (വടക്കാങ്ങര), ശിഫ ത്വയ്യിബ് (ശാന്തപുരം) എന്നിവർ ജാമാതാക്കളാണ്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ഖബറിടം വിശാലമാക്കുകയും സ്വർഗ്ഗത്തിൽ നിന്ന് ഒരു കവാടം തുറന്ന് കൊടുക്കുകയും ചെയ്യട്ടെ. കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തിയും ക്ഷമയും നൽകുമാറാവട്ടെ. അവരെയും നമ്മെയും റബ്ബ് (സു.ത.) സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. NB: ഖബറടക്കം ചമ്രവട്ടം ശാന്തി ഗ്രാമം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
Leave a Reply