തിരൂർ: എം.ടി. വാസുദേവൻനായർ അനുസ്മരണവും എം.ടിയുടെ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പ്രകാശനവും ആഗസ്റ്റ് 13ന് വൈകിട്ട് അഞ്ചിന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കും.

ഡോ.കെ.ശ്രീകുമാർ രചിച്ച എം.ടി. വാസുദേവൻ നായർ എന്ന കൃതി എം. മുകുന്ദൻ ആർ. രാജശ്രീയ്ക്കു നൽകി പ്രകാശനം ചെയ്യും. എം.വി.ശ്രേയാംസ്കുമാർ അധ്യക്ഷനാവും. സുനിൽ .പി. ഇളയിടം എം.ടി. അനുസ്മരണം നടത്തും. പി.നന്ദകുമാർ, രവീന്ദ്രൻ കൂടല്ലൂർ, ഡോ. എൻ.പി. വിജയകൃഷ്ണൻ, ടി.പി. സുബ്രഹ്മണ്യൻ,നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും. മാതൃഭൂമി ബുക്സാണ് പ്രസാധകർ. തുടർന്ന്, സബർമതി തിയേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന എം.ടി: എഴുത്തിൻ്റെ ആത്മാവ് എന്ന ദൃശ്യശ്രാവ്യ ശില്പം അരങ്ങേറും.

Leave a Reply

Your email address will not be published.