തിരൂരങ്ങാടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നൂനപക്ഷ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും കരിയർ വികാസവും ലക്ഷ്യം വച്ച് 2025-26വർഷത്തിൽ നടത്തുന്ന പാസ്സ് വേഡ് ക്യാമ്പ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി.ഹയർ സെക്കന്ററി തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടു നടത്തിവരുന്ന ഏകദിന പാസ്സ്‌വേർഡ് കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടിപിഎം.ബഷീർ ഉദ്ഘാടനം ചെയ്തു.

പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ചും പരന്ന വായനയിലൂടെ പുതു തലമുറ സ്വായത്തമാക്കേണ്ട ജീവിത മൂല്യങ്ങളെയും ജീവിത ലക്ഷ്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളെ ഉണർത്തിച്ചു. മോട്ടിവേഷൻ , കരിയർ ഗൈഡൻസ് , ഗോൾ സെറ്റിംഗ് ,ടൈം മാനേജ്മെൻറ് ,ലീഡർഷിപ്പ് മാനേജ്മെൻറ് ,വ്യക്തിത്വ വികസനം എന്നീ സെക്ഷനുകളിൽ ശ്രീ.മുഹമ്മദ് ഫൈസൽ ,അൻവർ മുട്ടഞ്ചേരി എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് കോർഡിനേറ്റർ യു.ടി.അബൂബകർ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സമാപന സെഷനിൽ ഓറിയന്റൽ ഹയർ സെകന്ററി സ്കൂൾ മാനേജർ എം കെ . ബാവ സാഹിബ് ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.മുൻസിപ്പൽ കൗൺസിലർ സി.പി. ഹബീബ ബഷീർ,പിടിഎ പ്രസിഡണ്ട് എം.ടി.അയ്യൂബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് സലിം മാസ്റ്റർ ,എം സുഹൈൽ മാസ്റ്റർ ടി ഫഹീദ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.സി.എം.വൈ വേങ്ങര പ്രതിനിധി ഖമറുദീൻ പി ക്യാമ്പ് വിശദീകരണം നടത്തി.പി.ഫൈസൽ അലി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.