താനൂർ:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നൽകുന്ന ഏറ്റവും ഉന്നത പുരസ്കാരമായ ബാർ ടു മെഡൽ ഓഫ് മെറിറ്റിന് ബിജി മാത്യു അർഹനായി.
സ്കൗട്ടിങ് പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നവർക്ക് സംസ്ഥാന തലത്തിൽ നൽകുന്ന പുരസ്കാരമാണിത്.
28 വർഷമായി സ്കൗട്ട്
അധ്യാപകനായി
പ്രവർത്തിച്ചു വരുന്ന ബിജി മാത്യു
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന പരിശിലകനാണ്.
താനൂർ രായിരിമംഗലം എസ്എംഎം ഹയർ സെക്കന്ററി സ്കൂളിലെ
ഇംഗ്ലീഷ് അധ്യാപകനും സ്കൗട്ട്സ് & ഗൈഡ്സ് വടക്കൻ മേഖല ഐ ടി കൗൺസിലറുമാണ്.
വർഷങ്ങളായി രാജ്യപുരസ്കാർ ടെസ്റ്റുകൾക്കുള്ള
ചീഫ് എക്സാമിനറായും അധ്യാപകർക്ക് കോഴ്സ് നൽകുന്ന ലീഡർ ആയും പ്രവർത്തിച്ചുവരുന്നു.
നിലവിൽ തിരുരങ്ങാടി ജില്ലാ ട്രെയിനിങ്ങ് കമ്മിഷണറാണ്.

Leave a Reply

Your email address will not be published.