
വൈലത്തൂർ:ആഗസ്ത് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് കമ്മിറ്റി ഒരാഴ്ച നീണ്ടു നിൽക്കുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു’
വൈലത്തൂർ ടൗണിലെ മലപ്പുറം റോഡിൽ നിന്നും എളുപ്പത്തിൽ കരിങ്കപ്പാറ റോഡിലെത്താൻ മദ്രസ, സ്ക്കൂൾ, കോളേജ്, വിദ്യാർത്ഥികളും നാട്ടുകാരും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമുൾപ്പെടെ നിരവധി യാത്രക്കാരും ദിനേനെ ആശ്രയിക്കുന്ന റോഡ് മാസങ്ങളായി കാട് മൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു.
തെരുവുനായ ശല്യവും റോഡിൻ്റെശോച്യാവസ്ഥയും മൂലം വളരെ ഭീതിയോടെയാണ് തൊട്ടടുത്ത മദ്രസയിലേക്കുള്ള കുട്ടികൾ പുലർച്ചെ എത്തിയിരുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമയോചിതമായ ഇടപെടലുകൾ രക്ഷിതാക്കളുൾപ്പെടെയുള്ള നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കഴിഞ്ഞ വർഷവും വ്യാപാരിദിനത്തോടനുബന്ധിച്ച് നിരവധി സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ വൈലത്തൂരിലെ വ്യാപാരികൾ സംഘടിപ്പിച്ചിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് യൂണിറ്റ് പ്രസിഡൻറ് അഷറഫ് പന്നിക്കണ്ടത്തിൽ ,എ ദാമോദരൻ മാസ്റ്റർ, EP മുജീബ് റഹ്മാൻ, M സൈതലവി ഹാജി, സാരിഫ് മുജീബ്, ഇബ്രാഹിം ചെറുപറമ്പ് ,അബ്ദു PP, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply