ഓഴൂർ :തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം *2025 ആഗസ്റ്റ് മാസം 7 -ാം* തീയതി 2 .30 pm ന്
ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. യൂസഫ് കൊടിയേങ്ങൽ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, റീ സർവെ പ്രവർത്തന ഉദ്ഘാടനം ബഹു: റീസർവെ അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീ.എ ഷൈൻ നിർവ്വഹിച്ചു. സർവെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ . കെ. ആർ .രാജീവ് മുഖ്യാതിഥിയായിരുന്നു. ബഹു: തിരൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ , ശ്രീ മോഹനൻ,തിരൂര്‍
റീസർവെ സൂപ്രണ്ട് ശ്രീമതി .മഞ്ജു. ടി .എസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സജ്ന പാലേരി, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റിചെയര്‍മാന്‍ ശ്രീ. അഷ്ക്കർ കോറാട് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി , വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഡിജിറ്റൽ സർവെ അസി.നോഡൽ ഓഫീസർ ശ്രീ. സവാദ് സർവെ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി.സർവെയർ ശ്രീ. ക്രിസ് വിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.