ബഹുമാന്യരെ,
നമ്മുടെ കൈവശഭൂമിയുടെ റവന്യൂ,സർവെ രേഖകൾ കൃത്യവും കുറ്റമറ്റതും ആക്കുന്നതിനായി, സമയബന്ധിതമായി ഭൂമി സർവെ ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സർവെ നടപടികൾ സമയബന്ധിതമായും, കൃത്യതയോടും നടത്തുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീ സർവെ ചെയ്യുന്നതാണ്.
തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം ** 2025 ആഗസ്റ്റ് മാസം 7 -ാം തീയതി 2 .30 pm ന് ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. യൂസഫ് കൊടിയേങ്ങൽ നിർവ്വഹിക്കുന്നു.
പ്രസ്തുത ചടങ്ങിൽ, റീ സർവെ പ്രവർത്തന ഉദ്ഘാടനം ബഹു: സർവെ അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീ.എ ഷൈൻ നിർവ്വഹിക്കുന്നു. സർവെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ . കെ. ആർ .രാജീവ് മുഖ്യാതിഥിയായിരിക്കും ബഹു: തിരൂർ തഹസിൽദാർ , ശ്രീ മോഹനൻ,
റീസർവെ സൂപ്രണ്ട് ശ്രീമതി .മഞ്ജു. ടി .എസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സജ്ന പാലേരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ ശ്രീ. അഷ്ക്കർ കോറാട് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി , വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുക്കുന്നതാണ്.
പ്രസ്തുത ചടങ്ങിൽ എല്ലാ സജ്ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉദ്ഘാടന ചടങ്ങിനോടൊപ്പം, സർവെ സംബന്ധിച്ച അവബോധം എല്ലാപേരിലും എത്തിക്കാനായി ഡിജിറ്റൽ സർവെ സംബന്ധിച്ച ക്ലാസ് ഉണ്ടായിരിക്കുന്നതാണ് . അതിൽ എല്ലാ പഞ്ചായത്ത് മെംബർ മാരും പങ്കെടുക്കുകയും , ഓരോ വാർഡിലെയും സർവെ ജാഗ്രതാ സമിതി അംഗങ്ങളെ പങ്കെടുപ്പിക്കേണ്ടതുമാണ്.
🙏സസ്നേഹം,
പ്രസിഡൻ്റ്,
ഒഴൂർ ഗ്രാമപഞ്ചായത്ത്
Leave a Reply