
മംഗലം ചേന്നര: മൗലാനകോളേജിൽ തീരദേശ ചരിത്ര പഠന ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേരള പ്രാദേശിക ചരിത്ര രചന സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇതിൻ്റെ പ്രവർത്തനം നടക്കുക. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി. ശിവദാസാണ് ഉദ്ഘാടനവും മുഖ്യഭാഷണവും നടത്തിയത്. തുടർന്നു നടന്ന ചരിത്ര ശില്പശാലയിൽ മലയാള സർവകലാശാലയിലെ ചരിത്ര പഠന സ്കൂൾ മേധാവി ഡോ. മഞ്ജുഷവർമ്മ , മൗലാന കോളേജ് പ്രിൻസിപ്പാൾ ഡോ. സതീഷ്.കെ.പി., കേരള പ്രാദേശിക ചരിത്ര രചന സമിതി പ്രസിഡൻ്റ് കെ.സി. അബ്ദുള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മലപ്പുറം ഗവൺമെൻ്റ് കോളേജ് ചരിത്ര വിഭാഗം അധ്യക്ഷൻ ഡോ. അമീൻദാസ്, പ്രാദേശിക ചരിത്ര രചന സമിതി കോഡിനേറ്റർ അഡ്വ. നിയാസ് , അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റാസി, എന്നിവർ സംസാരിച്ചു. വിവിധ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 87 പേർ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം നടന്ന പ്രാദേശിക ചരിത്ര രചന സമിതിയുടെ പ്രത്യേക യോഗത്തിൽ സലീം പാഷ, മംഗലം ഗ്രാമ പഞ്ചായത്ത്, ഇബ്രാഹിം ചേന്നര , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മംഗലം ഗ്രാമ പഞ്ചായത്ത്, നിഷ , മെമ്പർ മംഗലം ഗ്രാമ പഞ്ചായത്ത്, സുശീലൻ, ഡയറ്റ്, തിരൂർ, ആർ. ബഷീർ, സമദ് . വി., പി.സി. ലൈല ടീച്ചർ പേരശ്ശന്നൂർ എന്നിവർ സംസാരിച്ചു.
Leave a Reply