
തിരൂർ :പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും തിരൂർ ഉപജില്ല സയൻസ് ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ ക്വാണ്ടം യുഗം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് തിരൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. തിരൂർ ഉപജില്ല സയൻസ് ക്ലബ് കൺവീനർ നവീൻ കൊരട്ടിയിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഇ .സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ പി . ബാബുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു ഡയറ്റ് ഫാക്കൽറ്റിന്മാരായ കെ സുശിലൻ ,വിനോദ് കുമാർ പി കെ, ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി സുധഎന്നിവർ പ്രസംഗിച്ചു. സയൻസ് ക്ലബ്ബ് നിർവാഹക സമിതി അംഗം യു ഷാനിബ നന്ദിയും പറഞ്ഞു .
Leave a Reply