
തിരൂർ.. നിറമരുതൂർ പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചാര മൂല സി എച്ച് സെൻററും പഞ്ചാര മൂല മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. ചക്കര മൂല ഉമറുൽ ഫാറൂഖ് മദ്രസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കെ. ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഇ. എം .ഇക്ബാൽ, കെ. എം.. നൗഫൽ, കെ. ഇ . കെ. റഹ്മത്തുല്ല, സി. എം. ടി നസറുദ്ദീൻ ഷാ സി പി മുഹമ്മദ്, സി കെ പി അക്ബർ എന്നിവർ സംസാരിച്ചു ഉന്നത വിജയം നേടിയ പത്തോളം വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

Leave a Reply