രവി മേലൂർ

ചാലക്കുടി :ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റേയും ജലജാഗ്രതാ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയവുമായി ബന്ധപ്പെട്ട് ചാലക്കുടി എസ്. എൻ ഓഡിറ്റോറിയത്തിൽ കെ.കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗം എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.പി.രവി വിഷയാവതരണം നടത്തി. അഡ്വ. ബിജു എസ്. ചിറയത്ത് , ഡോ. രാധാരമണൻ ,ഡെന്നി മൂത്തേടൻ, എം.മോഹൻദാസ് , ജയൻ ജോസഫ് പട്ടത്ത്, കെ.എം. ഹരി നാരായണൻ , കലാഭവൻ ജയൻ , എൽസി സച്ചിദാനന്ദൻ , അമ്പാടി ഉണ്ണികൃഷ്ണൻ , ലാലുമോൻ ചാലക്കുടി, ബിൻസി അരീക്കാടൻ, എ. രാധാകൃഷ്ണൻ , ഡേവി. ടി.വി, ഇന്ദിര വാര്യർ തുടങ്ങിയവർ സംസാരിച്ചു.

മഴക്കാലത്ത് പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് 415 മീറ്ററിൽ താഴ്ത്തി നിർത്തി വെള്ളപ്പൊക്ക നിയന്ത്രണം നടത്തണം എന്നാവശ്യപ്പെട്ട് കൊണ്ട് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റേയും ജലജാഗ്രതാ സമിതിയുടേയും അഭി മുഖ്യത്തിൽ 2025 – ആഗസ്റ്റ് 5 ന് 10.30 ന് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചു.
കെ.എം. ഹരി നാരായണൻ , സുരേഷ് മുട്ടത്തി എന്നിവരെ കോർ ഡിനേറ്റർ മാരായി ചുമതലപ്പെടുത്തി.
തമിഴ് നാടിന്റെ കൈവശം ഉള്ള അണക്കെട്ടുകളിൽ ഉൾപ്പെടെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് വേണ്ടി ഫ്ലഡ് കുഷൻ ഉറപ്പ് വരുത്താൻ അടിയന്തര നടപടി കൈക്കൊള്ളാൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമനടപടികൾ ആലോചിക്കുവാൻ അഡ്വ.ബിജു എസ്. ചിറയത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published.