
തിരൂർ : ആസാം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കുന്ന ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, സുപ്രീo കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് ബുൾഡോസറിങ് നടത്തുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് സക്കീന മൊയ്ദീൻ പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടക്കുന്ന ഈ അനീതി കണ്ടിരിക്കാൻ കഴിയില്ലായെന്നും, രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും കൂടെ നിർത്തിക്കൊണ്ട് ഇതിനെതിരെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും നീതി നടപ്പിലാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും സെക്കീന മൊയ്തീൻ കൂട്ടിച്ചേർത്തു.റിഷാന, മുനീറ,ബുഷറ, ഫാത്തിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Leave a Reply