
യു.എ.ഇ.യിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ യു.എ.ഇ അബുദാബി കമ്മിറ്റി പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പ്രവാസികൾ കുടുംബസമേതം പരിപാടികളിൽ പങ്കെടുത്തു.
തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എ.പി നസീമ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ശ്രീ ഗഫൂർ പി ലില്ലീസ്, കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവർ പ്രഭാഷണം നടത്തി.
കേരള പ്രവാസി വെൽഫെയർ ബോർഡിൻ്റെ ക്ഷേമ പദ്ധതികളിൽ എല്ലാ പ്രവാസികളും അംഗങ്ങളാകണമെന്ന് ചെയർമാൻ ശ്രീ. ഗഫൂർ പി ലില്ലീസ് അഭ്യർത്ഥിച്ചു.
പ്രവാസികൾക്കുണ്ടാകുന്ന വിവിധങ്ങളായ പ്രയാസങ്ങളെക്കുറിച്ച് ഇബ്രാഹിം ഹാജി കിഴേടത്തിൽ സംസാരിക്കുകയുണ്ടായി.
ശ്രീ. ഷാഫി കീഴേടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. അഷ്റഫ് ടി. ഇ സ്വാഗതം പറഞ്ഞു. ജലീൽ കൈനിക്കര ടീം തിരൂരിന്റെ പ്രവർത്തനങ്ങളുടെ നാൾവഴികൾ യോഗത്തിൽ വിശദീകരിച്ചു.
ടീം തിരൂർ മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ വിഭാഗങ്ങളിൽ നല്ല പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള മെമെൻ്റോകൾ തിരൂർ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. അമ്മേങ്ങര സീനത്ത് റഹ്മാൻ, വലിയകത്ത് കാദർ ഹാജി, അബ്ദുസമദ് കെ.എം, മുഹമ്മദ് കുട്ടി പാറപ്പുറത്ത്, ജനാർദ്ദനൻ കുറ്റിയിൽ, അബ്ദുസമദ് പി തുടങ്ങിയവർ വിതരണം ചെയ്തു.
മിസ് ഷൈറിൻ മഹേഷ് അതിഥികളെ ബൊക്കെ നൽകി സ്വീകരിച്ചു.
ഹദിയ സമീർ, ഫാത്തിമ യൂനുസ് എന്നിവർ ക്വിസ്സ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
ടി.കെ. അബ്ദുറഹ്മാൻ, സബ്ക്ക ഷാഫി, യു.എ. നാസ്സർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മെഹഫിൽ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
സലാം ചെമ്പ്ര, സെയ്ദ് മൊയ്തീൻ ബാവ, മുളക്കൽ ജലീൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
അബ്ദുൽ വഹാബ് ടി.ഇ. യുടെ നന്ദി പ്രകടനത്തോടെ ചടങ്ങുകൾ അവസാനിച്ചു.
Leave a Reply