
ആലത്തിയൂർ :ആലത്തിയൂർ മ്യൂസിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടികൾക്ക് ആസ്വാദനത്തിനായി സംഘടിപ്പിക്കുന്ന ആർക്കും പാടാം എന്ന സംഗീത വിരുന്ന് പിടിഎ പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ നല്ലേപ്പാട്ട് സംഗീതം ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു. PTA വൈസ് പ്രസിഡന്റ് ഷാഫി വാക്കയിൽ,പ്രധാനാധ്യാപിക എം.ബിന്ദു, സതീദേവി സെക്രട്ടറിമാരായ വി. സി നൗഫൽ, ടി.പി സുബൈർ എന്നിവർ സംസാരിച്ചു. മ്യൂസിക് ക്ലബ് കൺവീനർമാരായ ദിവ്യ കെ സ്വാഗതവും കെ. എസ് നൻസാർ നന്ദിയും പറഞ്ഞു.

Leave a Reply