ഐ.എസ്. എം ‘നല്ല കേരളം’ കാമ്പയിൻ്റെ ഭാഗമയി തിരൂർ മണ്ഡലം സമിതി ബി.പി. അങ്ങാടിയിൽ സംഘടിപ്പിച്ച സംഗമം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ : അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ഐ.എസ്. എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നല്ല കേരളം കാമ്പയിൻ്റെ ഭാഗമയി തിരൂർ മണ്ഡലം സമിതി ബി.പി. അങ്ങാടിയിൽ മണ്ഡലം സംഗമം സംഘടിപ്പിച്ചു. 26 ന് തലക്കാട് പഴയ വിശ്വാസ് തിയേറ്ററിനു സമീപം നടക്കുന്ന ജനകീയ ബാർ വിരുദ്ധ പ്രതിഷേധ സംഗമം വിജയിപ്പിക്കാനുള്ള സംഘാടക സമിതി രുപീകരിച്ചു. മണ്ഡലത്തിലെ വിവിധ ശാഖ തല സന്ദർശന പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി.

കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാ
സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീൻ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വി.എം. ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. സഹീർ വെട്ടം പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. അൻവർ സാദത്ത് മംഗലം, ഹാറൂൺ പുല്ലൂർ, മുഹ്സിൻ മങ്ങാട്, യാസർ അറഫാത്ത് പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.