ദീപു

രവിമേലൂർ

വലപ്പാട് : തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും ₹.96,09,963/- (തൊണ്ണൂറ്റാറുലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്) വില വരുന്നതുമായ 1055 ഗ്രാം 460 മില്ലിഗ്രാം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ മാനേജരായ കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു 34 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുമായി തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണ്ണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു.   പ്രതി കൂടുതൽ സ്ഥലങ്ങളിൽ മേഷണ സ്വർണ്ണം പണയം വെച്ചിരിക്കുന്നതായി അറിവായിട്ടുണ്ട്.

22-02-2025 തീയതി പുലർച്ചെ 01.00 മണിയ്ക്കും അവസാനമായി സ്ഥാപനത്തിൽ ഓഡിറ്റിങ്ങ് നടന്നിട്ടുള്ളത്. വ്യാഴാച 17-07-2025 തീയതി രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന്  ഗോൾഡ് ഓഡിറ്റിഗിനായി പണയ സ്വർണ്ണ ഉരുപ്പടികൾ എടുത്തു നൽകിയ ശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഒഡിറ്റിഗിൽ സ്വർണ്ണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശ്ശൂർ ഏരിയാ സെയിൽ മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസിലെ പ്രതിയായ ദീപു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ എബിൻ.സി.എൻ, സി.പി.ഒ. മാരായ അലി, മാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.