തിരൂർ: നിറമരുതൂർ ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. ഹസ്സെനാർ എന്ന ബാപ്പു ഹാജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ യോഗം ഇന്ന് വൈകുന്നേരം 4 30 ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ നടക്കും.

താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം പി അഷ്റഫ്, നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി. എ .റഷീദ്, ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡണ്ട് പി പി അബ്ദുറഹ്മാൻ, സിപിഎം താനൂർ ഏരിയ കമ്മിറ്റി അംഗം കെ ടി ശശി, കെ വി സിദ്ദീഖ്, ബിജെപി നേതാവ് കെ പി രവീന്ദ്രൻ, യുഡിഎഫ് നിറമരുതൂർ പഞ്ചായത്ത് ചെയർമാൻ കുന്നുമൽ ദാസൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിപി ഹനീഫ് മാസ്റ്റർ, നിറമരുതൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കമ്മട്ടകത്ത് റസാക്ക്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് കെവിട്ടി സമദ്, എസ്ഡിപിഐ നേതാവ് കുഞ്ഞലവി നൂർമൈതാനം, പ്രമുഖ പത്രപ്രവർത്തകൻ കെ പി ഓ റഹ്മത്തുള്ള, സി എം ടി നസറുദ്ദീൻ ഷാ, മുഹമ്മദ് കുട്ടി കാളാട്, പി പി റാഫി മാസ്റ്റർ, ഹമീദ് പാറയിൽ, കാസിം ബോംബെ സ്റ്റീൽ, ഉസ്മാൻ മാസ്റ്റർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ അനുശോചന സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.