
തിരൂർ:ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി കഴിഞ്ഞ ദിവസം അന്തരിച്ച തിരൂരിൻ്റെ കാരണവരും മുതിർന്ന അഭിഭാഷകനും പൗരപ്രമുഖനുമായിരുന്ന അഡ്വ: വി എംകെ അഹമ്മദിൻ്റെ വസതിയിലെത്തി മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
മകൻ മുഹമ്മദ് ഹാരിസ് സമദാനിയെ സ്വീകരിച്ചു.മക്കൾക്കും മരുമക്കൾക്കുമൊക്കെ ആശ്വാസം പകർന്നേകിയാണ് സമദാനി മടങ്ങിയത്.
തനിക്ക് ആത്മബന്ധവും ആദരവുമുള്ള വ്യക്തിത്വമായിരുന്നു അഹമ്മദ് വക്കീലെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ പത്മകുമാർ,വെട്ടം ആലിക്കോയ, കെ.കെ അബ്ദുസ്സലാം മാസ്റ്റർ,നൗഷാദ് എന്ന കുഞ്ഞിപ്പ,സാംസ്കാരിക പ്രവർത്തകൻ കെ.കെ അബ്ദുറസാഖ് ഹാജി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചെത്തിയിരുന്നു.
Leave a Reply