
മലപ്പുറം: ഉന്നത വിജയം നേടിയ മാധ്യമ പ്രവര്‍ത്തകരുടെ മക്കളേയും, സംസ്ഥാന ജേണലിസ്റ്റ് വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ പ്രസ്ക്ലബ്ബ് ടീമിനെയും മലപ്പുറം പ്രസ്ക്ലബ്ബ് അനുമോദിച്ചു.
ജില്ലാപോലീസ് മേധാവി ആര്.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി വിതരണം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യാതിഥിയായി. മലപ്പുറം പ്രസ്ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ്. മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. അജയകുമാര്‍, സമീര്‍ കല്ലായി, സി.പ്രജോഷ്കുമാര്‍, പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ്, ഭാരവാഹികളായ കെ.ബി. സതീഷ്കുമാര്‍, നസീബ് കാരാട്ടില്‍ പ്രസംഗിച്ചു. പ്രസ്ക്ലബ്ബ് ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദി പറഞ്ഞു.

Leave a Reply