കോഴിക്കോട്: വണ്ടൂരിൽ സി പി ഐ എം പ്രവർത്തകർ മീഡിയാവൺ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണ്.
മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സി പി ഐ എം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ല.വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്.
പാർട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണം.
പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പോലീസ് നടപടി എടുക്കണമെന്നും
KUWJ സംസ്ഥാന പ്രസിഡൻ്റ് കെ പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു
Leave a Reply