
പരപ്പനങ്ങാടി : ഇന്നലെ ഉച്ചയോടെ പാലത്തിങ്ങൽ ന്യൂ കട്ടിൽ പുഴയിൽ കാണാതായ 17 കാരന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതപെടുത്തി.
ഇന്നലെ ഉച്ചയോടെയാണ് താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടത്.
ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെ തന്നെ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടന്നിരുന്നു.
രാത്രിയായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴു മണിയോട് കൂടി തെരച്ചിൽ ഊർജിതപെടുത്തിയിട്ടുണ്ട്.
താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ,എൻ.ഡി.ആർ.എഫ്, ട്രോമ ക്രെയർ, മത്സ്യതൊഴിലാളികൾ, പോലീസ് ,നാട്ടുകാർ സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായി ചേർന്നാണ് തെരച്ചിൽ പുനരാരംഭിച്ചിരിക്കുന്നത്.


Leave a Reply