തിരൂർ: തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന പ്രഖ്യാപനമായ’ വിഷൻ 2025 ‘വിവിധ കലാപരിപാടികളോടുകൂടി തുടക്കം കുറിച്ചു. ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ റഹീം ഫസൽ നിർവഹിച്ചു.
“ എത്ര ഉയരത്തിൽ എത്തിയാലും അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനസ്സിനുടമകളാകണം വിദ്യാർത്ഥികൾ,എന്ന്”അദ്ദേഹം ഓർമിപ്പിച്ചു.

എം ഇ എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ. ഹുസൈൻ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര വിശിഷ്ടാതിഥിയായിരുന്നു.
“ലക്ഷ്യം നേടിയെടുക്കുന്നതിനായി ആത്മാർത്ഥമായ പരിശ്രമം അനിവാര്യമാണ്,” എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വി.പി. മധുസൂദനൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
സ്കൂളിലെ ഉന്നതവിജയികളായ കൃഷ്‌ണേന്ദു (സി ബി എസ് ഇ പത്താം ക്ലാസ്), ഫിറാസ് മുത്താനിക്കാട്ട്, ദിയ രവി, സെഫിൻ വി ഫാസിൽ(പന്ത്രണ്ടാം ക്ലാസ്) തുടങ്ങിയവരെ ഗോൾഡ് മെഡൽ നൽകി ആദരിച്ചു.

ഹെഡ് ബോയ്, ഹെഡ് ഗേൾ, ഹൗസ് ക്യാപ്റ്റൻമാർ തുടങ്ങിയവരുടെ സ്ഥാനാരോഹണവും ഈ വേദിയിൽ നടന്നു.

ശാസ്ത്ര വിഷയത്തിൽ ഉന്നത വിജയം നേടുന്നവർക്കുള്ള ആനി മെമ്മോറിയൽ അവാർഡ് ഫിറാസ് മുത്തണിക്കാട്ടിനും, കോമേഴ്‌സ് വിഷയത്തിൽ ഉന്നത വിജയം നേടുന്നവർക്കുള്ള മനോജ്‌ മെമ്മോറിയൽ അവാർഡ് ദിയ രവിക്കും, മാത്‍സ് വിഷയത്തിൽ ഉന്നത വിജയം നേടുന്നവർക്കുള്ള ബെന്യാമിൻ മെമ്മോറിയൽ അവാർഡ് സൂര്യനാരായണ നും ലഭിച്ചു.

2024ലെ സ്കൂൾ മാസികയുടെ ( ദി വെൻ ഞ്ചർ )പ്രകാശനവും നടന്നു.

എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി ഹാജി, എം ഇ എസ് സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ ട്രഷറർ കെ അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ പി എ റഷീദ്, ജോയിന്റ് സെക്രട്ടറി നജുമുദീൻ കല്ലിങ്ങൽ, എം ഇ എസ് സെൻട്രൽ സ്കൂൾ മുൻ ചെയർമാൻ മാരായ എ മൊയ്‌ദീൻ കുട്ടി, അൻവർ സാദത്ത് കള്ളിയത്ത് തുടങ്ങിയവർ, എം ഇ എസ് തിരൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ ഷരീഫ്, തിരൂർ യൂണിറ്റ് പ്രസിഡണ്ട് കെ അബ്ദുൽ ഖാദർ, തിരൂർ യൂണിറ്റ് സെക്രട്ടറി കെ കെ അബ്ദുൽ റസാഖ് മറ്റ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.