തിരൂരങ്ങാടി: തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തെ തുടർന്ന് പുഴയിലേക്ക് തെറിച്ച് വീണ യുവാവിനായിയുള്ള തെരച്ചിൽ തുടരുന്നു ഇതുവരെ കണ്ടത്താനായിട്ടില്ല.

ഇന്നലെ വൈകുന്നേരം 6.30 ടെയാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർ ഫോഴ്സും , പോലീസും ചേർന്ന് രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായിട്ടില്ല.

രാവിലെയും തെരച്ചിൽ തുടരുകയാണ്.

വല്യ പറമ്പ്പുള്ളാട്ട് ഓഡിറ്റോറിയത്തിനടുത്ത് താമസിക്കുന്ന കാക്കാടത്ത് മൂന്നിയൂർ ആലിൻചുവട് സ്വദേശിയും വലിയ പറമ്പിൽ താമസക്കാരനുമായ കോയ ഹാജിയുടെ മകൻ ഹാഷിർ (23) ആണ് അപകടത്തിൽപ്പെട്ടത്.
തിരിച്ചിൽ തുടരുകയാണ്

Leave a Reply

Your email address will not be published.