നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉപഹാരങ്ങൾ നൽകുന്നു.

തലക്കടത്തൂർ:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ് ഉപഹാരം നൽകി ആദരിച്ചു . പി ടി എ പ്രസിഡൻ്റ് പി ആഷിഖ് അദ്ധ്യക്ഷ്യം വഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പി. ടി മുഹമ്മദ് സിനാൻ , പി.വി ഫർഹാനത്ത് , എം മുഹമ്മദ് അജ്മൽ ജാസിം , ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ എ പി മുഹ്സിന എന്നിവരെയാണ് ആദരിച്ചത്. സ്കൂളിൽ നടന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് ഉപഹാരങ്ങൾ സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് പ്രതിഭകൾക്ക് നൽകി. പി. യൂസഫ് ഹാജി , പി കോമുകുട്ടി, വി.പി മീരാ മോൾ , പി സി സജികുമാർ , എം കെ രമേശൻ , എം എ റഫീഖ് എന്നിവർ പ്രസംഗിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള പി ടി എ പ്രസിഡണ്ടായി പി ആഷിഖിനെയും വൈസ് പ്രസിഡൻ്റ് ആയി സാദിഖിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.