തിരൂർ : എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾക്കുള്ള ആദരവും തിരൂരിലെ മാധ്യമ പ്രവർത്തകർക്കുള്ള കുട വിതരണവും സംഘടിപ്പിച്ചു. തഴെപ്പാലം ഗ്രെയ്സ് റെഡിഡൻസിയിൽ വെച്ച് നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തിരൂർ ഗൾഫ് മാർക്കറ്റ് ബിസ്ബും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നെസ്ട്രോ മാർക്കറ്റിംഗ് സ്പോൺസർ ചെയ്ത കുടകൾ GMAT ജനറൽ സെക്രട്ടറിയും നെസ്ട്രോ എം.ഡിയുമായ ഇബ്നു വഫ തിരൂരിലെ മാധ്യമ പ്രവർത്തകർക്ക് കൈമാറി. തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ജൈസൽ വെട്ടം നന്ദിയും പറഞ്ഞു. തിരൂർ ഗൾഫ് മാർക്കറ്റ് യൂത്ത് വിങ് പ്രസിഡൻ്റ് വി.എ അർവർ സാദത്ത്, തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി.കെ റഷീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.