
താനൂർ: അന്തരിച്ച എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി അംഗവും താനൂർ എംഇഎസ് സ്കൂൾ രക്ഷാധികാരിയുമായ വി.പി. മൊയ്തീന്റെ വീട് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും, എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂറും സന്ദർശിച്ചു. മൊയ്തീൻ സാഹിബിന്റെ മക്കളായ സാബിർ, ജംഷാദ്, ജസീം എന്നിവരും കുടുംബാംഗങ്ങളും ഇരു നേതാക്കളെയും സ്വീകരിച്ചു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മൊയ്തീൻ സാഹിബ് ചെയ്ത മഹത്തായ സേവനങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു. ഡോക്ടർ ഫസൽ ഗഫൂർ നോടൊപ്പം എംഇഎസ് താനൂർ സ്കൂൾ കമ്മിറ്റി സെക്രട്ടറി കെ എം മൊയ്തീൻകുട്ടി ട്രഷറർ ബാവ എന്നിവരുമുണ്ടായിരുന്നു. വിപി മൊയ്തീൻ സാഹിബിന് അനുസ്മരിക്കുന്ന സമ്മേളനം ഇന്നു വൈകുന്നേരം താനൂർ സ്കൂൾ കമ്മിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply