നവലിബറൽ സംസ്കാരം കട്ടുകടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആൺ പെൺ വേർതിരിവില്ലാതെയുള്ള കൂടിയാട്ടമായ സൂമ്പാ നൃത്തം സ്കൂൾ പ്രവർത്തനത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കമെന്നും അതുമായി സഹകരിക്കാൻ കഴിയില്ലെന്നും പറഞ്ഞതിന് വിസ്ഡം ഇസ്ലാമിക് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓർഡർ സർക്കാരിൻ്റെ ഫാഷിസ്റ്റ് സ്വഭാവത്തെ ഒരിക്കൽ കൂടി തുറന്നു കാട്ടിയിരിക്കുകയാണ്.
SFI അഖിലേന്ത്യാ സമ്മേളനത്തിന് സ്കൂളിന് അവധി കൊടുത്തതടക്കമുള്ള കാര്യങ്ങൾ ചർച്ചക്കു വരാതിരിക്കാൻ വേണ്ടി കൂടിയാണ് ഇങ്ങനെയൊരു നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.അടിസ്ഥാനപരമായി തകർന്ന ക്യാമ്പസ് അച്ചടക്കത്തെ പിന്നെയും പിന്നെയും അധാർമ്മികതയിലേക്കു നയിക്കാനുള്ള നീക്കവും എതിർക്കുന്നവർക്ക് തടയിടാനുള്ള ശ്രമങ്ങളും ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. സമുദായ നേതൃത്വം ഒറ്റക്കെട്ടായി ഇത്തരം കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വഹ്ദത്തെ ഇസ്ലാമി സംസ്ഥാന സെക്രട്രിയേറ്റ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇതുപോലെ ഒറ്റതിരിഞ്ഞു ആക്രമിച്ച് സമുദായത്തിൻ്റെ ശബ്ദം തന്നെ ഇല്ലാതാക്കാൻ ഇനിയും ശ്രമങ്ങൾ നടക്കുമെന്നും സെക്രട്ടേറിയേറ്റ് ഓർമ്മിപ്പിച്ചു.

ജലാലുദ്ധീൻ
സംസ്ഥാന ജനറൽ സെക്രട്ടറി.
വഹ്ദത്തെ ഇസ്ലാമി കേരള.
9605033256

Leave a Reply

Your email address will not be published.